2014 നവംബർ മാസത്തിൽ കൂടിയ പൊതുയോഗത്തിൻെറ തീരുമാനപ്രകാരം തിരുവാറന്മുള താന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കാളിദാസഭട്ടതിരി നിർദേശിച്ചതനുസരിച് താംബൂലപ്രശ്നവും തുടർന്ന് പരിഹാരക്രിയകളും നടത്തുകയുണ്ടായി. 2016 ഏപ്രിൽ മാസത്തിൽ വിളക്കുമാടത്തിൽ ജലം ലഭ്യമാക്കുന്നതിലേക്കായി മൂലസ്ഥാനത്തോട് ചേർന്ന് ട്രസ്റ്റിന് കിട്ടിയ സ്ഥലത്ത് ഒരു കിണർ കുഴിച്ചു .. ദേവപ്രശ്നവിധിപ്രകാരം മൂല സ്ഥാനവും ഉപദേവതാസ്ഥാനവും പുനർനിർമ്മിക്കുന്നതിന് ശ്രീ എ ബി ശിവൻെറ നേത്രത്വത്തിൽ പ്ലാൻ തയ്യാറാക്കുകയും ചെയ്തു . വിളക്കുമാടം കൊട്ടാരം ഇപ്പോഴുള്ള സ്ഥലത്ത് , അതേ അളവിലും വലിപ്പത്തിലും നേരത്തെ ഉപയോഗിച്ച തരത്തിലുള്ള നിർമ്മാണ വസ്തുക്കളാൽ പുനർനിർമ്മിക്കുവാനാവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി . അതിൻ പ്രകാരം വിളക്കുമാടം കൊട്ടാരം , ഉപദേവതാ സങ്കേതങ്ങൾ ആനക്കൊട്ടിൽ , അലങ്കാരഗോപുരം , കൊട്ടാരം, രണ്ടു മുറികളുള്ള ഒരു കെട്ടിടം എന്നിവ പണിയുന്നതിനായി ഏകദേശം എൺപതു ലക്ഷം രൂപ ചെലവ് പ്രതീക്ഷികുന്നു. എല്ലാ ഭക്തജനങ്ങളുടേയും സഹായ സഹകരണങ്ങളാൽ ഈ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കക്ക് ആവശ്യമായ ആഞ്ഞിലി, തേക്ക്, പ്ലാവ്, തുടങ്ങിയ തടികൾ ഭക്തജനങ്ങളുടെ സഹായത്തിലൂടെ ലഭ്യമാകുമെന്ന് വിശ്വസിക്കുന്നു. പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച്, ഭക്തജനങ്ങൾ നൽകിയ തേക്കുമരത്തിൻെറ വൃക്ഷ പൂജ ഉടനെ നടത്താനും തീരുമാനമായി .

പ്രധാന മെനു

വിളക്കുമാടം സംരക്ഷണ ട്രസ്റ്

ഇടയാറന്മുള പി.ഒ
പത്തനംതിട്ട.
കേരള
പിൻ-689532

Phone :  9447803178

Mobile:    9495508165

Email :   info@vilakkumadamkottaram.com

http://www.vilakkumadamkottaram.com