പഞ്ചപാണ്ഡവന്മാർ ഭാരതയുദ്ധാന്തരം, അശ്വമേധം കഴിഞ്ഞു രാജഭരണം തുടങ്ങി. ധർമ്മപുത്ര മഹാരാജാവ് അനുജന്മാരെ വിളിച്ചു ദ്വാപരയുഗം കഴിയാറായെന്നും കലിയുഗം ആരംഭിക്കാറായെന്നുമറിയിച്ചു. കലിയുഗകാലത്തു പ്രകൃതിക്ഷോഭവും മറ്റു കഷ്ടപ്പാടുകളും കൂടുമെന്നു കണ്ട്, രാജഭരണം പരീക്ഷിത്ത് മഹാരാജാവിനെ ഏൽപ്പിച്ചു തോവാരബിംബങ്ങളെ വേണ്ട വിധം പ്രതിഷ്ഠിച്ചിട്ടു സ്വർഗാരോഹണം ചെയ്യണമെന്നു നിർദ്ദേശിക്കയും ചെയ്തു. അതിൻപ്രകാരം അർജുനൻ നിലക്കൽ നാരായണപുരത്തു ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠ നടത്തി. എന്നാൽ ഭക്തജനങ്ങൾക്ക്‌ വന്നുപോകുന്നതിലുള്ള ബുദ്ധിമുട്ടും കാട്ടു മൃഗങ്ങളുടെ ശല്യവും കാരണം സൗകര്യപ്രദവുമായ സ്ഥലത്തേക്ക്‌ ക്ഷേത്രം മാറ്റുന്നതിനെക്കുറിച്ചു ഭഗവാൻ ചിന്തിച്ചു. സാക്ഷാൽ മഹാവിഷ്ണുവായ ഭഗവാൻ, നാരായണപുരത്തു നിന്ന് , ഒരു ബ്രഹ്മചാരിയുടെ വേഷം സ്വീകരിച്ചു പമ്പാതീരത്തു വരികയും അവിടെ ആ സമയത്തു ചില ചാക്കന്മാർ മുളകൊണ്ടുള്ള ചങ്ങാടത്തിൽ യാത്ര തിരിക്കുന്നത് കാണുകയുമുണ്ടായി . തന്നെക്കൂടി ചങ്ങാടത്തിൽ കയറ്റിക്കൊണ്ടുപോകുവാൻ ഭഗവാൻ അഭ്യർത്ഥിച്ചു ആ ദിവ്യ ചൈതന്യം കണ്ട ചാക്കന്മാർ പ്രത്രേകം മുളകൊണ്ടുള്ള ചങ്ങാടമുണ്ടാക്കി നൽകി . ഭഗവാൻ അതിൽ കയറി ഒഴുക്കുവാക്കിനു യാത്ര തുടങ്ങി. ചാക്കന്മാർ അവരുടെ ചങ്ങാടത്തിൽ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു .സന്ധ്യയായപ്പോൾ നദിയുടെ തെക്കേക്കരയിൽ ഒരിടത്തു വിളക്കുകാണുകയും അവിടേക്കു ചങ്ങാടം തനിയെ അടുക്കുകയും ചെയ്തു. അപ്പോൾ ഭഗവാൻ ചാക്കന്മാരെ അനുഹ്രഹിച്ചയക്കുകയും വിളക്കുകണ്ട മാടത്തിൽ കയറി ഇരിക്കുകയും ചെയ്തു. ആ സ്ഥലത്തിന് വിളക്കുമാടമെന്ന പേര് സിദ്ധിച്ചു. അവിടെയുണ്ടായിരുന്ന നാട്ടുകാർ ചൈതന്യരൂപിയായ ബ്രഹ്മചാരിയുടെ വരവറിഞ്ഞെത്തി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു . അടുത്ത ദിവസം രാവിലെ നാട്ടുകാരുടെ അകമ്പടിയോടുകൂടി കിഴക്കോട്ടു നടന്ന് ഭഗവൻ തൃക്കോവിൽ ക്ഷേത്രത്തിൽ വന്നു ചേർന്നു.ക്ഷേത്രത്തിൻെറ തെക്കുഭാഗത്തുള്ള തൃക്കോവിൽ പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്നതുമൂലം വർഷകാലത്ത് വെള്ളം കയറാനിടയുള്ളതു കണ്ട്, ഇതിനേക്കാളുയർന്ന സ്ഥലത്തിരിക്കണമെന്നു നിശ്ചയിച്ചു. അതിൻപ്രകാരം ഭഗവാൻ തൻെറവരുതിയിലുള്ള ഭൂതവൃന്ദങ്ങളെ വരുത്തി മണ്ണിട്ടുയർത്തി വാസസ്ഥാനം നിശ്ചയിച്ചു വിശ്രമിക്കുകയും അവിടെ അന്തർദ്ധാനം ചെയുകയും ചെയ്തതായിട്ടാണ് ഐതിഹ്യം.

ഭഗവാൻ ആറു മുളകെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ വന്നതു കാരണം ആ പ്രേദേശത്തിനും ക്ഷേത്രത്തിനും ആറന്മുള എന്ന പേരുണ്ടായി. ചങ്ങാടം ആദ്യമടുത്ത സ്ഥലം ഇടയാറന്മുള എന്നറിയപ്പെടുകയും ചെയ്തു . ആ ചങ്ങാടം ആറിൻെറ തീരത്തു കിടന്നു കിളിർത്തു മുളങ്കാടായി വളർന്നു . ആണ്ടുതോറും മകരമാസത്തിലെ അത്തം നാളിൽ കൊടിയേറി ഉത്സവം തുടങ്ങുന്ന ദിവസം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരോടും മേള വാദ്യഘോഷത്തോടും കൂടി നാട്ടിലെ ഭക്തജനങ്ങൾ പോയി ധ്വജത്തിന് ആവശ്യമായ മുളവെട്ടി ആഘോഷത്തോടെ കൊണ്ടുവന്നു കൊടിയേറ്റ് നടത്തുന്നത് പതിവായിരുന്നു.

926) മാണ്ടിൽ മാർത്താണ്ഡ വർമ്മ മഹാരാജാവിൻെറ കാലത്ത് തേക്കുതടിയിൽ ഒരു കൊടിമരം പ്രതിഷ്ഠിച്ചത്തോടുകൂടി മുളനാട്ടി കൊടികയറ്റുന്ന പതിവു നിലച്ചു . എങ്കിലും ആചാരമനുസരിച് , ഇടയാറന്മുള വിളക്കുമാടത്തിൽ എഴുന്നള്ളിച്ചു പോയി 6 മുളംചില്ലുകൾ വെട്ടികൊണ്ടുവന്നു വിളക്കുമാടത്തിനു ചുറ്റും സ്ഥാപിച്ച്,അഷ്Sധ്വജ പ്രതിഷ്ഠാ കർമം നിർവഹിച്ചതിനു ശേഷം മാത്രമേ കൊടിയേറ്റ് നടത്താറുള്ളു . ഭഗവാൻ ആറുമുള കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ ഇറങ്ങിയതായുള്ള ഐതിഹൃത്തിന് ബലമായി ഈ കൃത്യം മുടങ്ങാതെ ഇപ്പോഴും നടത്തി വരുന്നു.

പ്രധാന മെനു

വിളക്കുമാടം സംരക്ഷണ ട്രസ്റ്

ഇടയാറന്മുള പി.ഒ
പത്തനംതിട്ട.
കേരള
പിൻ-689532

Phone :  9447803178

Mobile:    9495508165

Email :   info@vilakkumadamkottaram.com

http://www.vilakkumadamkottaram.com